KOYILANDY DIARY

The Perfect News Portal

രാജ്യത്ത് ആദ്യമായി ഹെലികോപ്ടര്‍ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നു

ബംഗളുരു: രാജ്യത്ത് ആദ്യമായി ഹെലികോപ്ടര്‍ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നു. ബംഗളുരുവിലെ കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്‌ട്രോണിക് സിറ്റിയിലേക്കാണ് സര്‍വ്വീസ് നടത്തുക. നവംബര്‍ മാസത്തോടെ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബംഗളുരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും തുമ്പി ഏവിയേഷനും സഹകരിച്ചാണ് രാജ്യത്തെ ആദ്യത്തെ ഹെലികോപ്ടര്‍ ടാക്സി സര്‍വ്വീസ് നടപ്പാക്കുന്നത്. എന്നാല്‍ യാത്രാ നിരക്ക് സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. സാധാരണക്കാര്‍ക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ മിതമായ നിരക്കാകണമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

ആദ്യഘട്ടത്തില്‍ ബെല്‍ 412, ബെല്‍ 407 എന്നീ രണ്ട് ഹെലികോപ്ടറുകളാണ് സര്‍വ്വീസ് നടത്തുക. 13 യാത്രക്കാര്‍ക്കും രണ്ട് പൈലറ്റുമാര്‍ക്കും സഞ്ചരിക്കാവുന്നതാണ് ബെല്‍ 412 ഹെലികോപ്ടര്‍. 5 യാത്രക്കാരും രണ്ട് പൈലറ്റുമാരും ഉള്‍ക്കൊള്ളാവുന്നതാണ് ബെല്‍ 407 ഹെലികോപ്ടര്‍. വ്യോമപാതക്ക് താഴെ 5000 അടി ഉയരത്തിലാണ് ഹെലികോപ്ടറുകള്‍ പറക്കുക.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *