KOYILANDY DIARY.COM

The Perfect News Portal

രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ ആഹ്വാനം

കൊയിലാണ്ടി :  എൽ. ഐ. സി. ഏജൻറ്മാർക്ക് പെൻഷനും ക്ഷേമനിധിയും ഏർപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി നവംബർ 8ന് നടക്കുന്ന രാജ്ഭവൻ മാർച്ചിൽ മുഴവൻ എല്. ഐ. സി. ഏജന്റ്മാരും പങ്കെടുക്കണമെന്ന് എൽ. ഐ. സി. ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സി. ഐ.ടി. യു. കോഴിക്കോട് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ. എം. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. എൽ. ഐ. സി. ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാക്കി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഏജന്റ്മാർക്ക് എൽ. ഐ. സി. യുടെ അറുപതാം വാഷികം ആഘോഷിക്കുന്ന ഈ വേളയിൽ പെൻഷനും ക്ഷേമനിധിയും ഏർപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. മാർച്ചിന്റെ പ്രചരണാർത്ഥം നവംബർ 4ന് ജില്ലയിൽ എല്ലാ ബ്രാഞ്ചിലും വിശദീകരണ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. യോഗത്തിൽ ടി. കെ. വിശ്വൻ, പി. കെ. സദാനന്ദൻ, വി. വസന്ത, കെ. ആശ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. നിഷിത്ത്കുമാർ സ്വാഗതം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *