രണ്ട് ദിവസത്തെ ഇടവേള കഴിഞ്ഞ് രാജ്യത്തെ ഭൂരിപക്ഷം എടിഎമ്മുകളും അടഞ്ഞുതന്നെ

ഡല്‍ഹി : 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം രണ്ട് ദിവസത്തെ ഇടവേള കഴിഞ്ഞ് രാജ്യത്തെ എടിഎമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനം പാലിക്കപെട്ടില്ല. ഭാഗികമായി മാത്രമാണ് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നത്. ഭൂരിപക്ഷം എടിഎമ്മുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. എന്നാല്‍ ബാങ്കുകള്‍ നേരിട്ടു നടത്തുന്ന എടിഎമ്മുകള്‍ മാത്രമാണ് വെള്ളിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. മറ്റുള്ളവയുടെ പ്രവര്‍ത്തനം വൈകുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
ബാങ്കുകള്‍ തുറന്ന് പണം പിന്‍വലിച്ച ശേഷമേ ഔട്ട്സോഴ്സിങ്ങ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഇത്തരം എടിഎമ്മുകള്‍ പ്രവര്‍ത്തിക്കു. രാവിലെ മുതല്‍ എടിഎമ്മുകള്‍ക്ക് മുന്‍പിന്‍ ജനങ്ങളുടെ ക്യൂ ആരംഭിച്ചിട്ടുണ്ട്. അതിനിടെ പ്രവര്‍ത്തനം ആരംഭിച്ച എടിഎമ്മുകളിലെ നോട്ടുകളുടെ ക്ഷാമവും അനുഭവപെടുന്നുണ്ട്. 100ന്റെയും 50 ന്റെയും നോട്ടുകളാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. സാധാരണഗതിയില്‍ 40 ലക്ഷം വരെ സൂക്ഷിക്കാവുന്ന എടിഎമ്മുകളില്‍ 4–5 ലക്ഷം രൂപവരെയാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവ ഉപയോക്താക്കള്‍ കൂട്ടത്തോടെ എത്തുന്നതോടെ ഉച്ചയ്ക്ക് മുന്‍പ് തീരുമെന്ന് ബാങ്ക് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

എടിഎമ്മുകളില്‍ ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയായി നിജപെടുത്തിയിട്ടുണ്ട്. പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ എടിഎമ്മില്‍ എത്താന്‍ വൈകുമെന്നാണ് എസ്ബിഐ അധികൃതര്‍ വ്യക്തമാക്കുന്നത്. ഇവയുടെ വലുപ്പത്തിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. കേരളത്തില്‍ മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ഒരു എടിഎം പോലും ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. എറണകുളം ജില്ലയിലും രാവിലെ എടിഎമ്മുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

