രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഷൊര്‍ണൂര്‍: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ രണ്ട് കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ആലപ്പുഴ നൂറനാട് കുറ്റിപ്പറമ്ബില്‍ ഹാഷിം (29) ആണ് പിടിയിലായത്. നൂറനാട് പോലീസ് സ്‌റ്റേഷനില്‍ അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.
റെയില്‍വേ എസ്.ഐ. വിനില്‍കുമാര്‍, എ.എസ്.ഐ. ഷക്കീര്‍ അഹമ്മദ്, സി.പി.ഒ.മാരായ സതീഷ് കുമാര്‍, വിജയാനന്ദ്, സുരേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

