രണ്ടാമൂഴം സിനിമയാക്കിയാല്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഷാരൂഖ് ഖാന്‍

രണ്ടാമൂഴം സിനിമയാക്കിയാല്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് കിംഗ് ഖാന്‍. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഷാരൂഖ് ഇക്കാര്യം പറഞ്ഞത്.
‘രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. മൂന്നുവര്‍ഷം മുമ്ബ് മഹാഭാരതം വായിച്ചിട്ടുണ്ട്.അത് വലിയ രീതിയില്‍ ആകര്‍ഷിച്ചു.

മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തില്‍ ആയിരം കോടി രൂപ ബജറ്റില്‍ സിനിമ ഉണ്ടാകുന്നത് സന്തോഷകരമാണ്-ഷാരൂഖ് പറയുന്നു.

എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ രണ്ടാമൂഴത്തിന്റെ ചിത്രീകരണത്തില്‍ കാലതാമസം നേരിട്ടതിനെത്തുടര്‍ന്ന് തിരക്കഥ തിരികെ വേണമെന്ന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് എം ടി.

രണ്ടാമൂഴം കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അപ്പീല്‍ ജനുവരി 15നാണ് കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുക.
