KOYILANDY DIARY

The Perfect News Portal

യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തി

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ അമ്മയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. മോഹന്‍ലാല്‍ ലെഫ്റ്റനന്റ് കേണല്‍ പദവി ഒഴിയണമെന്ന് വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടനയ്ക്കെതിരെ മാര്‍ച്ചും നടത്തിയിരുന്നു.

റീത്തുമായാണ് യൂത്ത് കൊണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ‘അമ്മ’ എന്ന സംഘടനയ്ക്ക് ആദരാഞ്ജലികള്‍ എന്ന ഫ്‌ളക്‌സ് വച്ചതിന് ശേഷം റീത്ത് സമര്‍പ്പിച്ച്‌ ചന്ദനത്തിരിയും കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. വീടിന് മുന്‍പിലെ ബോര്‍ഡുകള്‍ നശിപ്പിച്ചു. സംഘടനയുടെ തലപ്പത്തിരിക്കുന്നവരേയും കുറ്റവാളിയെ തിരിച്ചെടുത്തപ്പോള്‍ മിണ്ടാതിരിക്കുന്ന ഗണേഷ് കുമാര്‍, മുകേഷ, എന്നീ ജനപ്രതിനിധികളേയും രൂക്ഷമായ ഭാഷയില്‍ വിര്‍ശിച്ചാണ് പ്രതിഷേധം നടത്തിയത്.

ജനാധിപത്യമല്ല താരാധിപത്യമാണ് സംഘടനയില്‍ നടക്കുന്നതെന്നും കുറ്റവാളിക്കൊപ്പമാണ് സംഘടനയും സംഘടനയുടെ തലപ്പത്തിരിക്കുന്നവരും ജനപ്രതിനിധികളും നില്‍ക്കുന്നതെന്നും കെ.എസ്.യുവും, യൂത്ത് കോണ്‍ഗ്രസും ആരോപിക്കുന്നു. പ്രസിഡന്റ് സ്ഥാനത്തു നിന്നും മോഹന്‍ലാല്‍ മാറി നില്‍ക്കണമെന്നും നടിക്ക് നീതി ലഭിക്കാത്ത സംഘടനയില്‍ തുടരാന്‍ മോഹന്‍ലാലിന് അര്‍ഹതയില്ലെന്നും അവര്‍ ആവശ്യപ്പെടുന്നു.

Advertisements

സംഘടനയ്‌ക്കെതിരേ വ്യാഴാഴ്ച എ.ഐ.വൈ.എഫ് പ്രകടനം നടത്തിയിരുന്നു. മോഹന്‍ലാലിന്റെ കോലം കത്തിച്ചാണ്‌ കൊണ്ടാണ് അവര്‍ പ്രതിഷേധം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *