KOYILANDY DIARY.COM

The Perfect News Portal

യു.ഡി.എഫ് സര്‍ക്കാരിന് ഭരണതുടര്‍ച്ചനല്‍കണമെനന്‍ ഉമ്മന്‍ചാണ്ടി

കൊയിലാണ്ടി:  യു.ഡി.എഫ് പൊതുയോഗത്തില്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആറുമണിക്കെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ എത്തിയത് രാത്രി ഒന്‍പത്  മണിയായപ്പോള്‍. യോഗത്തിന്റെ ചട്ടവട്ടങ്ങളെല്ലൊം ലഘൂകരിച്ച് നേരെ പ്രസംഗത്തിലേക്ക്. ഇടത് ഭരണത്തില്‍ ലോട്ടറിയിലൂടെ സാന്റിയാഗോമാര്‍ട്ടിന്‍ കടത്തികൊണ്ടുപോയ കോടിക്കണക്കിന് രൂപ കേരളത്തിലെ പാവപ്പെട്ട രോഗികള്‍ക്കായി നല്‍കിയ യു.ഡി.എഫ് സര്‍ക്കാരിന് തുടര്‍ച്ചനല്‍കണമെന്ന അഭ്യര്‍ഥനയിലൂടെ തുടങ്ങിയ പ്രസംഗം അധികം നീണ്ടില്ല. ഇനിയും ബാക്കിയുള്ള നാലാമത്തെ യോഗത്തില്‍ ഉച്ചഭാഷിണിയില്ലാതെ പ്രസംഗിക്കാമെന്ന പ്രസ്താവനയോടെ തുടര്‍യാത്ര. കൊയിലാണ്ടിയിലെ പൊതുയോഗത്തില്‍ വി.പി ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി എന്‍. സുബ്രഹ്മണ്യന്‍, യു. രാജീവന്‍, കെ. ശങ്കരന്‍, സി.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news