KOYILANDY DIARY

The Perfect News Portal

യു.ഡി.എഫ്. പ്രതിഷേധസംഗമം നടത്തി

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലയിലെ ദുരിതബാധിതരോട് സംസ്ഥാനസര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും കാണിച്ചത് നിരുത്തരവാദപരമായ സമീപനമാണെന്ന് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് ആരോപിച്ചു. കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും എം.എല്‍.എ.യുടെ നേതൃത്വത്തിലുണ്ടാക്കിയ പുനരധിവാസക്കമ്മിറ്റിയും റവന്യൂ ഉദ്യോഗസ്ഥരും ഗ്രാമപ്പഞ്ചായത്തും ദയനീയമായി പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് വാടക നല്‍കുന്നില്ല. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുണ്ടാക്കാന്‍ ഭൂമി കൈമാറിയിട്ടില്ല. കൃഷിഭൂമി വീണ്ടെടുക്കാന്‍ യാതൊരു നടപടിയുമില്ല. ദുരിതബാധിതര്‍ക്ക് ചെറിയ തുക നല്‍കിയാല്‍ സര്‍ക്കാരിന്റെ എല്ലാ ബാധ്യതകളും തീര്‍ന്നു എന്ന് കരുതുന്നത് ശരിയല്ല. ദുരന്തമുണ്ടായശേഷം മുഖ്യമന്ത്രി നിരവധിതവണ ജില്ലയില്‍ വന്നിട്ടും കരിഞ്ചോല പ്രദേശം സന്ദര്‍ശിക്കാന്‍പോലും തയ്യാറായിട്ടില്ല. ദുരിതബാധിതരോട് മാനസികമായി ചേര്‍ന്നുനില്‍ക്കാന്‍ പോലും കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നതും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. പുനരധിവാസത്തിന് എം.എല്‍.എ. ചെയര്‍മാനായ കമ്മിറ്റി പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുത്ത പണം എന്തുചെയ്തെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കരിഞ്ചോലയില്‍ എം.എല്‍.എ. 15 ലക്ഷം രൂപ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisements

യു.ഡി.എഫ്. ചെയര്‍മാന്‍ ഒ.കെ.എം. കുഞ്ഞി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അനില്‍ ജോര്‍ജ്‌, പ്രേംജി ജയിംസ്, ബിജു കണ്ണന്തറ, എന്‍.ഡി. ലൂക്ക, സലീം പുല്ലടി, ഹാരിസ് അമ്ബായത്തോട്, മോയത്ത് മുഹമ്മദ്, ബെന്നി ടി. ജോസഫ്, താര അബ്ദുറഹിമാന്‍ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *