യുവ കവയിത്രി എം. കെ ആശ്വതിയെ ആദരിച്ചു
കൊയിലാണ്ടി: യുവ കവയിത്രി എം. കെ ആശ്വതിയെ ആദരിച്ചു. വൈക്കിലശ്ശേരിയുടെ യുവ കവയിത്രിയും വടകരയിലെ സോഷ്യലിസ്റ്റ് സമരനായകൻ എം കെ ഗോപാലൻ്റെ മകളുമായ എം. കെ ആശ്വതിയെ ജനതാദൾ എസ് ചോറോട് പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വൈക്കിലശ്ശേരി യിൽ നടന്ന ചടങ്ങ് ജനതാദൾ എസ് ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് വി. പി മനോജിൻ്റെ അധ്യക്ഷതയിൽ മുൻ എം. എൽ. എ സി. കെ നാണു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി. എൻ. കെ. ശശീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വക്കേറ്റ് ലതിക ശ്രീനിവാസ്, ഹരിദേവ് എസ്. വി, ചാമയിൽ രാജീവൻ, കെ. റിനീഷ്, മാനസ മനോജ് തുടങ്ങിയവർ സംസാരിച്ചു.

