യുവാവും യുവതിയും റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് കടവ് രണ്ട് പേരെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായണ്ണൂര്‍ സ്വദേശി അരുണ്‍ (21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് റെയില്‍വെ പാളത്തിന് സമീപം കണ്ടെത്തിയത്. കോയമ്പത്തൂരില്‍ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയാണ് മരിച്ച അരുണ്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് കാവ്യ.
പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകി വന്ന ട്രെയിനിന് മുന്നിലേക്ക് ചാടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിരിച്ചറിയല്‍ രേഖയും മൊബൈല്‍ ഫോണും പരിശോധിച്ചാണ് പോലീസ് മൃതദേഹം തിരിച്ചറിഞ്ഞത്.സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

