KOYILANDY DIARY

The Perfect News Portal

യുവമോര്‍ച്ച നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം.

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. മൂന്ന് തവണ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഉന്നത പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. സോളാറിനായി മുഖ്യമന്ത്രി അഞ്ചര കോടി രൂപ കോഴ വാങ്ങിച്ചതായും മുഖ്യമന്ത്രിയും മറ്റ് രണ്ട് മന്ത്രിമാരും പ്രതി സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചെന്നുമായിരുന്നു ബിജു സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്.