മഹാരാഷ്ട്രയില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയിലേക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രതിപക്ഷത്തുനിന്ന് കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നു. പ്രതിപക്ഷത്തെ നാല് കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ കൂടി ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ചു.
എന്‍സിപി എംഎല്‍എമാരായ ശിവേന്ദ്രസിന്ഹരാജെ ഭോസലെ, വൈഭവ് പിച്ചാദ്, സന്ദീപ് നായിക് എന്നിവരും കോണ്‍ഗ്രസ് എംഎല്‍എ കാലിദാസ് കൊലാംബകര് എന്നിവരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയത്. നാലു പേരും ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചകള്‍ നടന്നുവരികയാണ്. എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ മധുകര്‍ പിച്ചാദിന്റെ മകനാണ് വൈഭവ് പിച്ചാദ്.




