KOYILANDY DIARY

The Perfect News Portal

മൊബൈല്‍ ഫോണുകള്‍ നല്‍കുന്ന പദ്ധതി ഉദ്ഘാടനംചെയ്തു

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളിലെ പോസ്റ്റ്മാന്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്ന പദ്ധതി ഉത്തരമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കേണല്‍. എസ്.എഫ്.എച്ച്‌. റിസവി ഉദ്ഘാടനംചെയ്തു. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ കെ.പി. മുരളീധരന് മൊബൈല്‍ നല്‍കിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

രജിസ്റ്റേര്‍ഡ് തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യുമ്പോള്‍ അതേറ്റുവാങ്ങുന്നവരുടെ കയ്യൊപ്പും വിവരങ്ങളും ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ വഴി പോസ്റ്റല്‍ സര്‍വ്വറില്‍ കയറ്റുന്നതിനാണ് പോസ്റ്റ്മാന്മാര്‍ക്ക് മൊബൈല്‍ നല്‍കുന്നത്. ഇതോടെ ഡെലിവറി രശീതി ഒപ്പിട്ട് വാങ്ങുന്ന രീതി ഇല്ലാതാകും.

ഉരുപ്പടി ഏറ്റുവാങ്ങുന്നയാളുടെ കയ്യൊപ്പ് സ്റ്റൈലസ് പെന്‍ ഉപയോഗിച്ച്‌ മൊബൈലില്‍ രേഖപ്പെടുത്തും. ഇത് പോസ്റ്റല്‍ വകുപ്പിന്റെ സര്‍വ്വറില്‍ അപ്ലോഡ് ചെയ്യപ്പെടും. ഉരുപ്പടി അയച്ചയാള്‍ക്ക് വിതരണം നടത്തിയെന്ന സന്ദേശവും ലഭിക്കും. സി.ഇ.പി.ടി വിഭാഗം ദേശീയതലത്തില്‍ വികസിപ്പിച്ച പോസ്റ്റ്മാന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍ (പി.എം.എ) ആണ് ഇതിനായി ഉപയോഗിക്കുന്നത്.

Advertisements

സീനിയര്‍ പോസ്റ്റ് മാസ്റ്റര്‍ സി.എം.ഭരതന്‍, സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് എ.സുധാകരന്‍, സ്പീഡ് പോസ്റ്റ് മാനേജര്‍ സി.കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *