KOYILANDY DIARY

The Perfect News Portal

മേലൂർ ശിവക്ഷേത്രത്തിൽ ഭസ്മപൊങ്കാല

കൊയിലാണ്ടി> കേരളീയക്ഷേത്രങ്ങളിൽ മലബാറിൽ ആദ്യമായി കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷത്രത്തിൽ ഈ വരുന്ന ശിവരാത്രി നാളിൽ ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെ സുപ്രസിദ്ധ യജ്ഞാചാര്യൻ ബ്രഹ്മശ്രീ ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ കൊട്ടാരം ഇല്ലത്ത് ജയരാമ്‌ന നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ഭസ്മപൊങ്കാലയും, ശിവപാർവ്വതി പൂജയും 108 സമൂഹ ക്ഷേത്ര പ്രദക്ഷിണവും കൂടാതെ നാഗപൂജ മുതലായ പതിവു ചടങ്ങുകളും. ശിവഭക്തർക്ക് നിർബന്ധമാക്കപ്പെട്ട നിത്യ ഭസ്മ ധാരണത്തിനുളള പരിശുദ്ധ ഭസ്മം പരിപൂർണ്ണ ആചാര വിധിപ്രകാരം ക്ഷേത്ര സന്നിധിയിൽ വെച്ച് ഭക്തർ തന്നെ ഉണ്ടാക്കുന്ന മഹനീയ കർമ്മമാണ് ഭസ്മപൊങ്കാല എല്ലാ ഭക്തജനങ്ങളും ഈ മഹത്തായ യജ്ഞത്തിൽ സർവ്വാത്മന പങ്കുചേർന്ന് മംഗള സ്വരൂപനായ ശിവഭഗവാന്റെ അനുഗ്രഹങ്ങൾ നേടണമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അഭ്യർത്ഥിച്ചു. പത്രസമ്മേളനത്തിൽ ചന്ദ്രമോഹൻ, സുനി പി.എം, ദിവാകരൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.