മേലൂർ കൊണ്ടംവള്ളി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: അര നൂറ്റാണ്ടിലധികം കാലത്തെ ഇടവേളക്കുശേഷം മേലൂർ കൊണ്ടംവള്ളി ക്ഷേത്ര മഹോത്സവത്തിന് വ്യാഴാഴ്ച രാത്രി കൊടിയേറി. തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. ഊരാളൻ കളത്തിൽ നാരായണൻ നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസർ കെ വേണു എന്നിവർ സന്നിഹിതരായിരുന്നു. ഉത്സവത്തോടനുബന്ധിച്ച് വൈകീട്ട് ക്ഷേത്രഗോപുരങ്ങളും ഗണപതി മണ്ഡപവും ചമയങ്ങളും സമർപ്പിച്ചു.

- 15 ന് ഞരളത്ത് ഹരിഗോവിന്ദൻ അവതരിപ്പിക്കുന്ന സോപാനസംഗീതം, പൈങ്കുളം നാരായണ ചാക്യാരുടെ ചാക്യാർകൂത്ത് വിഷു സദ്യ, അജിത് കൂമുള്ളിയുടെ തായമ്പക, കലാപരിപാടികൾ,
- 16 ന് ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, അഭിരാമി ഗോകുൽനാഥ്, കാര്യതാര ദാമോദരൻ എന്നിവരുടെ ഇരട്ടതായമ്പക, സ്വാതി തിയ്യേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം ഇവൻ രാധേയൻ,
- 17 ന് ഭക്തിഗാനാമൃതം, കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാരുടെ തായമ്പക, തീയാട്ട്, തേങ്ങ ഏറും പാട്ടും,

- 18 ന് പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന മെഗാ ഗാനമേള അരങ്ങേറും.
- 19 ന് വളപ്പിൽ താഴേക്കുള്ള എഴുന്നള്ളത്തും മടക്ക എഴുന്നള്ളും നടക്കും.
- 20ന് പള്ളിവേട്ടയോടനുബന്ധിച്ച് പടിഞ്ഞാറെ നടയിലേയക്ക് എഴുന്നള്ളത്തു നടക്കും.
- 21 ന് ഉച്ചയ്ക്ക് ആറാട്ടു സദ്യയോടെ ഉത്സവം സമാപിക്കും.


