മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജ്ഞാതന്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജ്ഞാതന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ജൂണ്‍ മൂന്നിന് വാഹനാപകടത്തില്‍ പരിക്കേറ്റതെന്ന് കരുതുന്ന ഇയാളെ പൊലീസുകാരാണ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്.
തുടര്‍ന്ന് തലയ്ക്ക് ഓപ്പറേഷന്‍ നടത്തിയശേഷം അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടാഴ്ച കഴിഞ്ഞ് ഒമ്ബതാം വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്ബാണ് ബോധംവന്നത്. ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തിയതില്‍നിന്ന് തഞ്ചാവൂര്‍ സ്വദേശിയാണെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു.

ശരീരത്തിന്റെ ചലനശേഷി ഏറെക്കുറെ നഷ്ടപ്പെട്ടിട്ടുണ്ട്. വലതുകാല്‍ മാത്രമാണ് ഇപ്പോള്‍ ചലിപ്പിക്കുന്നത്. അഗതികളെ സഹായിക്കുന്ന െവാളന്‍റിയര്‍മാര്‍ എത്തിച്ചുകൊടുക്കുന്ന ആഹാരം ട്യൂബിലൂടെ നല്‍കുന്നുണ്ട്. ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

