മൂന്ന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

ആലുവ: മൂന്ന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ആലുവയിലാണ് സംഭവം. ആലുവ എടത്തല സ്വദേശി ജമാലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്.
16കാരിയായ മൂത്ത മകളെ 3 വര്‍ഷമായും 14കാരിയായ രണ്ടാമത്തെ മകളെ 2 വര്‍ഷമായും ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. മൂന്നാമത്തെ മകളെ ഉപദ്രവിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ അമ്മയ്ക്ക് മാനസിക വൈകല്യമുണ്ട്. അതുകൊണ്ട് നിസ്സഹായരായ പെണ്‍കുട്ടികളെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു.

