KOYILANDY DIARY.COM

The Perfect News Portal

മൂന്നാംവട്ട പര്യടനം തുടരുന്ന കെ. ദാസന് പന്തലായനി മാങ്ങോട്ടുവയലിൽ സ്വീകരണം നൽകി

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം എൽ ഡി. എഫ്. സ്ഥാനാർത്ഥി കെ. ദാസന് മണ്ഡലത്തിലെ രണ്ടാമത്തെ കേന്ദ്രമായ പന്തലായനി മാങ്ങോട്ടുവയലിൽ ഹൃദ്യമായ സ്വീകരണം നൽകി. അതി രാവിലെതന്നെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയത്. വിവിധ സംഘടനകൾക്ക് വേണ്ടി സ്ഥാനാർത്ഥിയെ ഹാർപ്പണം നടത്തി.

  kds 2

സ്വീകരണത്തിന് കെ.ദാസൻ നന്ദി പറഞ്ഞു. പൊതുയോഗത്തിൽ സി. പി.        ഐ. നേതാവ് രമേശ് ചന്ദ്രൻ, ടി. കെ. ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ  സംസാരിച്ചു. എം. നാരായണൻ മാസ്റ്റർ സ്വാഗതവും പി. എം. ബിജു നന്ദിയും  പറഞ്ഞു.

kds 3

Share news