മൂടാടി ഗ്രാമ പഞ്ചായത്തിൽ പെൺകുട്ടികൾക്കുള്ള നീന്തൽ പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി : സർവ്വശിക്ഷാ അഭിയാൻ പന്തലായനി ബി.ആർ.സി. മൂടാടി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് പെൺകുട്ടികൾക്കുള്ള നീന്തൽ പരിശീലനം ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
അകലാപുഴയിൽ വെച്ച് നടന്ന പരിശീലന പരിപാടി മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബി.പി.ഒ. എം.ജി. ബൽരാജ് ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. ഗിരീമപഞ്ചായത്ത് അംഗങ്ങളായ സി. കെ. ശശി, ജനർദ്ദനൻ കെ. വി, അധ്യാപകരായ കെ. വി. നിർമ്മല, രാജൻ കങ്കാടത്ത്. എസ്. അരവിന്ദൻ എന്നിവർ സംസാരിച്ചു. ട്രെയിനർ പി. കെ. ശ്രീധരൻ സ്വാഗതവും, കോ – ഓർഡിനേറ്റർ കെ. ജയലത നന്ദിയും പറഞ്ഞു.

