മൂടാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

കൊയിലാണ്ടി> മൂടാടിയ്ക്ക് സമീപം വീമംഗലം യു.പി സ്‌ക്കൂളിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് മണിയൂർ സ്വദേശികളായ രണ്ട് പേർ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പുരുഷൻമാരും, രണ്ട് സ്ത്രീകളുമായി വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം പൂർണ്ണമായി തകർന്നു. പരിക്കേറ്റവരെ നാട്ടുകാർ ഓടിക്കൂടി കാറിനുളളിൽ നിന്ന് പുറത്തെടുത്ത് ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ടു പേരുടെ മരണം ആശുപത്രിയിൽ നിന്ന് സ്ഥീരീകരിച്ചു. മറ്റുളളവരെ പ്രാഥമിക ശുശ്രൂഷ നൽകി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. 3 പേരുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
