മുൻ എം.എൽ.എ.നാരായണൻ നായർ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം മുൻ എം.എൽ.എ.യായിരുന്ന ചെങ്ങോട്ടുകാവ് ഇടവലത്ത് നാരായണൻ നായർ (88) അന്തരിച്ചു. കെ.പി.സി.സി. മെംബർ, നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്. എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാരത് സേവക് സമാജ് സംസ്ഥാനപ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. സേവാദൾ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. 70 മുതൽ 77 വരെയും, 77 മുതൽ 80 വരെയും കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ.ആയിരുന്നു. കൊയിലാണ്ടി ഗവ. കോളെജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.
ഭാര്യ. കല്ല്യാണി (റിട്ട. അദ്ധ്യാപിക). മകൻ ഇ.എൻ..രജ്ഞിത് (സഹകരണ വകുപ്പ് സുപ്രണ്ട് കൊയിലാണ്ടി ) മരുമകൾ. നിഷ (അമൃത വിദ്യാലയം).
നാരായണൻ നായരുടെ നിര്യാണത്തിൽ.കെ.പി.സി.സി.പ്രസി ഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.ദാസൻ എം.എൽ.എ ഡി.സി.സി, പ്രസിഡണ്ട് ടി.സിദ്ദീഖ്, മുൻ മന്ത്രി കെ.പി.മോഹനൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
