മുത്താമ്പിയിൽ സിപിഐഎം നേതാക്കൾക്കെതിരെ കോൺഗ്രസ്സ് കൈയ്യേറ്റം

കൊയിലാണ്ടി; മുത്താമ്പിയിൽ സിപിഐഎം നേതാക്കൾക്കെതിരെ കോൺഗ്രസ്സ് കൈയ്യേറ്റ ശ്രമം. അൽപ്പം മുമ്പാണ് കോൺഗ്രസ്സ് പ്രകടനം നടന്നുകൊണ്ടിരിക്കെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വിവി സുധാകരന്റെ നേതൃത്വത്തിൽ സിപിഐ(എം) നേതാക്കൾക്കെതിരെ കൈയ്യേറ്റ ശ്രമം അരങ്ങേറിയത്. സിപി ഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും നടേരി ലോക്കൽ സെക്രട്ടറിയുമായ ആർ.കെ. അനിൽ കുമാർ, നഗരസഭ കൗൺസിലർ എം. കുമാരൻ, കെ. രമേശൻ എന്നിവർക്കെതിരെയാണ് കോൺഗ്രസ്സുകാർ കൈയ്യേറ്റ ശ്രമം നടത്തിയത്.

സംഭവത്തിൽ സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമാധാനാന്തരീക്ഷം തകർക്കാനുള്ള കോൺഗ്രസ്സ് നീക്കത്തിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്റർ ആവശ്യപ്പെട്ടു. സംഭവത്തിൽ സിപിഐ(എം) ഏരിയാ കമ്മിറ്റിയും നടേരി ലോക്കൽ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


