KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടിയിലെ കലാകാരൻമാർ കൈകോർത്തു

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സാമ്പത്തിക സമാഹരണത്തിനായി കൊയിലാണ്ടിയിലെ കലാകാരൻമാർ കൈകോർത്തു. നഗരസഭയുടെ സഹകരണത്തോടെ ഒന്നിക്കാം’ കൈ കോർക്കാം നവകേരള നിർമ്മിതിക്കായി ഹൃദയപൂർവം. എന്ന പേരിൽ കലാസാംസ്കാരിക സായാഹ്നം കലാ സ്നേഹികൾക്ക് നവ്യാനുഭവമായി മാറി.
മാജിക് അക്കാദമി കൊയിലാണ്ടി അസോസിയേഷൻ ഓഫ്, ക്രിയേറ്റീവ് ടീച്ചേർസ്.( ആക്ട്) എന്നിവയുടെ നേതൃത്വത്തിൽ, മേക്സ് ഓർക്കസ്ട്ര, പൂക്കാട് കലാലയം, ചേലിയ കഥകളി വിദ്യാലയം, ഭരതാഞ്ജലി , കൊരയങ്ങാട് കലാക്ഷേത്രം, മലരി കലാമന്ദിരം, ഏയ്ഞ്ചൽ കലാകേന്ദ്രം തുടങ്ങിയ കലാകേന്ദ്രങ്ങളിലെ 200 ലധികം കലാകാരൻമാരാണ് തങ്ങളുടെ വിവിധ കലാപ്രകടനങ്ങൾ പുറത്തെടുത്ത് നവകേരള നിർമ്മിതിക്കായി പങ്കാളികളായത്.
ഇതോടൊപ്പം തൽസമയ ചിത്രരചനയും സംഘടിപ്പിച്ചിരുന്നു. പരിപാടി കെ. ദാസൻ എം.എൽ.എ.ഉൽഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, എം.ജി.ബൽരാജ്, കൽപ്പറ്റ നാരായണൻ, ശ്രീജിത്ത് വിയ്യൂർ, ഭരതാജ്ഞലി മധുസൂദനൻ, അനിൽ എയ്ഞ്ചൽ, കാര്യവിൽ രാജഗോപാൽ, പാലക്കാട് പ്രേംരാജ്, തുടങ്ങിയവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.
വൈകീട്ട് മൂന്ന് മണി മുതൽ ആരംഭിച്ച കലാപരിപാടികൾ രാത്രി 10 മണിയോടെയാണ് സമാപിച്ചത് നിരവധി കലാ സ്നേഹികളാണ് പരിപാടികൾ ആസ്വദിക്കാനായി എത്തിയത്. തൽസമയം വരച്ച ചിത്രങ്ങളിൽ മിക്കതും പ്രമുഖ വ്യക്തികൾ വൻ വിലനൽകി ദുരിതാശ്വാസ നിധിയിലെക്ക് സംഭാവന ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *