KOYILANDY DIARY

The Perfect News Portal

മി​ഠാ​യി​ത്തെ​രു​വി​ലെ സു​ര​ക്ഷ​ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ അ​ന്തി​മ​ഘ​ട്ട പ​രി​ശോ​ധ​ന ഇൗ​ മാ​സം 15 മു​ത​ല്‍ 19 വ​രെ

കോ​ഴി​ക്കോ​ട്​: സു​ര​ക്ഷ മു​ന്‍​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി മി​ഠാ​യി​ത്തെ​രു​വി​ലെ ക​ട​ക​ളി​ല്‍ സു​ര​ക്ഷ​ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഇൗ​ മാ​സം 15 മു​ത​ല്‍ 19 വ​രെ അ​ന്തി​മ​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ക്കും. ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നേ​രത്തേ 1250ഓ​ളം ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചി​ല ക​ട​ക​ള്‍​ക്ക് നോ​ട്ടീ​സ്​ ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ബാ​ക്കി​യു​ള്ള ക​ട​ക​ള്‍​ക്ക് മേ​യ് ഒമ്പതി​നും പ​ത്തി​നു​മാ​യി നോ​ട്ടീ​സ്​ ന​ല്‍​കും.

അ​ന്തി​മ പ​രി​ശോ​ധ​ന​യി​ല്‍ സു​ര​ക്ഷ ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ്​​ഥാ​പി​ച്ചി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ ക​ട​യ​ട​പ്പി​ക്ക​ല്‍ ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങും. നോ​ട്ടീ​സ്​ ന​ല്‍​കി ഏ​ഴു ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണാ​ത്ത ക​ട​ക​ള്‍​ക്കാ​ണ് ക​ട​യ​ട​ക്ക​ല്‍ ഉ​ത്ത​ര​വ് ന​ല്‍​കു​ക.

മി​ഠാ​യി​ത്തെ​രു​വ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തിന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന നി​ര്‍​മാ​ണ ​പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് ക​ല​ക്ട​ര്‍ യു.​വി. ജോ​സ്​ നി​ര്‍​ദേ​ശം ന​ല്‍​കി. എ.​ഡി.​എം ടി. ​ജ​നി​ല്‍​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ബി. ​അ​ബ്​​ദു​ല്‍ നാ​സ​ര്‍, ജി​ല്ല ഫ​യ​ര്‍ ഓ​ഫി​സ​ര്‍ അ​രു​ണ്‍ ഭാ​സ്​​ക​ര്‍, അ​ഡീ​ഷ​ന​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ അ​നി​ത​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *