KOYILANDY DIARY

The Perfect News Portal

മാണിക്ക് പകരം പുതിയ മന്ത്രി വേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം

കോട്ടയം: കെ.എം മാണിക്ക് പകരം പുതിയ മന്ത്രി വേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം. മന്ത്രിസ്ഥാനം തത്കാലം ആവശ്യപ്പെടേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ബാര്‍ കോഴക്കേസില്‍ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് യോഗത്തില്‍ മാണി പറഞ്ഞു. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഒരുവിഭാഗം നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന.