മികച്ചവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കൊയിലാണ്ടി: സേവാഭാരതിയുടെ വിദ്യാഭ്യാസവിഭാഗം വിവിധപരീക്ഷകളില്‍ മികച്ചവിജയം നേടിയവരെ അനുമോദിച്ചു. നടന്‍ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.കെ. മുരളി അധ്യക്ഷത വഹിച്ചു. യു.കെ. രാഘവന്‍, അഡ്വ. കെ. വിജയന്‍, ഡോ. കൃപാല്‍, കെ.വി. സുരേഷ്, എ. സജീവന്‍, എ. ശിവരാമന്‍ എന്നിവര്‍ ഉപഹാരം നല്‍കി. മുരളീധര ഗോപാല്‍, വി.എം. മോഹനന്‍, ബിന്ദു എന്നിവര്‍ സംസാരിച്ചു.
