മാവോയിസ്റ്റ് നേതാവ് രൂപേഷിനെ തലശേരി കോടതിയില്‍ ഹാജരാക്കി

തലശേരി: മാവോയിസ്റ്റ് ഗ്രൂപ്പിന്റെ പശ്ചിമഘട്ടം മേഖലാ കമാന്‍ഡറായ രൂപേഷിനെ കനത്ത പോലീസ് കാവലില്‍ തലശേരി കോടതിയില്‍ ഹാജരാക്കി. നിലമ്ബൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് സംഘം രൂപേഷിനെ ബലമായി മോചിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
രാവിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് രൂപേഷിനെ തലശേരിയില്‍ എത്തിച്ചത്. നെടുംപൊയിലില്‍ ക്രഷര്‍ ആക്രമിച്ചതുള്‍പ്പെടെ നാലു കേസുകളിലാണ് രൂപേഷിനെ തലശേരി കോടതിയില്‍ ഹാജരാക്കിയത്. നാലു കേസുകളും പരിഗണിക്കുന്നത് മാര്‍ച്ച് എട്ടിലേക്കു മാറ്റി

