മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

കൊയിലാണ്ടി: നഗരത്തിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. നഗര ഹൃദയഭാഗത്ത് കെ.എസ്.എഫ്.ഇ.ഓഫീസിനു മുന്നിലെ മാലിന്യത്തിനാണ് തീപിടിച്ചത്. കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഫയർ എത്തി തീയണക്കുകയായിരുന്നു.
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിക്കൽ പതിവായി മാറിയിരിക്കുകയാണ്. ഇതിനെതിരെ സമീപത്തെ വ്യാപാരികൾ പരാതിപെട്ടിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പറയുന്നത്.

