KOYILANDY DIARY

The Perfect News Portal

മാരാമുറ്റം ക്ഷേത്രക്കുളം നവീകരിക്കുന്നു

കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രക്കുളം നവീകരിക്കാൻ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. 400 വർഷത്തോളം പഴക്കമുള്ള ക്ഷേത്രക്കുളം അര ഏക്കർ വലിപ്പമാണുള്ളത്. കാലപഴക്കം കാരണം കൽപ്പടുവുകൾ മുഴുവൻ തകരുകയും ,വടക്ക് ഭാഗം ഇടിഞ്ഞ് പോയിരിക്കുകയാണ്.

മാരാമുറ്റം പ്രദേശത്തെ 350 ഓളം കുടുംബങ്ങൾക്കുള്ള ജലസ്രോതസ്സാണ് ഈ കുളം. മുഴുവൻ പടവുകളും എടുത്തുമാറ്റി പൂർണ്ണമായും നവീകരിക്കാനാണ് ക്ഷേത്ര കമ്മിറ്റി പദ്ധതിയിട്ടത്. പിതാമഹൻമാർ പുതിയ തലമുറയ്ക്ക് നൽകിയ അമൂല്യമായ ക്ഷേത്രക്കുളം നശിച്ച് പോകരുതെന്ന ദൃഡനിശ്ചയത്തിന്റെ ഭാഗമായാണ് ക്ഷേത്രക്കുളം നവീകരിക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഒ.കെ.രാമൻകുട്ടി പറഞ്ഞു.

ഒരു കോടി രൂപയാണ് നവീകരണത്തിന് പ്രതീക്ഷിക്കുന്നത്. ഭാരിച്ച ചിലവ് വരുന്നതിനാലാണ്
വിപുലമായ കമ്മിറ്റി രൂപീകരിച്ചത്. ഭാരവാഹികളായി പി. ഗോപാലൻ മാസ്റ്റർ (പ്രസിഡണ്ട്), കെ.ബാലൻ, ബി.കെ. കൃഷ്ണൻ (വൈസ് പ്രസിഡണ്ട്), സി.പി. മണികണ്ഠൻ (സെക്രട്ടറി), ഡോ. ശ്രീജിത്ത്, അഡ്വ.എം.കെ. ഹരീഷ് (ജോ.സെക്രട്ടറി), ബി.കെ, ജയൻ, വി.വി. രാമചന്ദ്രൻ (ട്രഷറർ) എന്നിവരടങ്ങിയ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഘട്ടം ഘട്ടമായാണ് നവീകരണ പ്രവർത്തികൾ നടത്തുകയെന്ന് ഭാരവാഹികൾ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *