മഹാത്മാ ഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം വേണമെന്ന് സുപ്രിം കോടതിയില്‍ ഹര്‍ജി
 
        ദില്ലി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. മുംബൈ സ്വദേശിയായ പങ്കജ് ഫഡ്നിസാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, ജസ്റ്റിസുമാരായ എസ്‌എ ബോബ്ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്ദ്ര സരണിനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയാണ് അമരീന്ദ്ര സരണ്‍.



 
                        

 
                 
                