KOYILANDY DIARY

The Perfect News Portal

തവാങ്ങില്‍ വ്യോമസേന ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് സൈനികരും കൊല്ലപ്പെട്ടു

തവാങ്: ചൈനീസ് അതിര്‍ത്തിയ്ക്കടുത്ത് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ വ്യോമസേന ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. പതിവ് പരിശീലന പറക്കലിനിടെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. റഷ്യന്‍ നിര്‍മിത എം.ഐ 17 വി 5 ഹെലിക്കോപ്റ്ററാണ് അപകടത്തില്‍പെട്ടത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു.

2013 ജൂണില്‍ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിനിടെ എം.ഐ 17 വി 5 വിഭാഗത്തില്‍ പെട്ട ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. റഷ്യയിലെ കസാന്‍ ഹെലിക്കോപ്റ്റര്‍ പ്ലാന്റില്‍ നിര്‍മിച്ച ഏതാണ്ട് 150 ഹെലിക്കോപ്റ്ററുകളാണ് ഇന്ത്യന്‍ സൈന്യത്തിനുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് ഹെലിക്കോപ്റ്ററുകളിലൊന്നാണ് ഇപ്പോള്‍ തകര്‍ന്ന് വീണത്.

Leave a Reply

Your email address will not be published. Required fields are marked *