മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും പോലീസ് സ്റ്റേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷന്റെ ബോര്‍ഡുകളിലും മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും പോലീസ് സ്റ്റേഷന്‍ എന്നെഴുതും. എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ നിറം നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. നീലയും ചുവപ്പും കലര്‍ന്ന പശ്ചാത്തലത്തില്‍ വെള്ള നിറത്തിലാകും ബോര്‍ഡുകള്‍ എഴുതുക.
ബോര്‍ഡുകള്‍ ഒക്ടോബര്‍ രണ്ടിന് മുമ്പ് സ്ഥാപിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. എസ്.പിമാര്‍ക്കാണ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതിന്റെ ചുമതല. നേരത്തെ നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്തതിനാലാണ് ഇപ്പോള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സൗകര്യം കണക്കിലെടുത്താണ് ബോര്‍ഡജില്‍ ഹിന്ദി ചേര്‍ത്തിരിക്കുന്നത്. വിദേശ സഞ്ചാരികളായ വിദേശികളുടെ സൗകര്യത്തിന് ഇംഗ്ലിഷും ചേര്‍ക്കുന്നതെന്ന് ഡി.ജി.പി വ്യക്തമാക്കി.

