KOYILANDY DIARY.COM

The Perfect News Portal

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ജേര്‍ണലിസം ക്ളബ്ബും എംസിജെ വിഭാഗവും ചേര്‍ന്ന് മാധ്യമ പ്രദര്‍ശനം സംഘടിപ്പിച്ചു

കോഴിക്കോട് > മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ജേര്‍ണലിസം ക്ളബ്ബും എംസിജെ വിഭാഗവും ചേര്‍ന്ന് മാധ്യമ പ്രദര്‍ശനം സംഘടിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇംഗ്ളീഷ് പത്രങ്ങള്‍, ആന്ധ്രയിലെയും തെലങ്കാനയിലെയും തെലുങ്ക് പത്രങ്ങള്‍, 2016 കേരള അസംബ്ളി തെരഞ്ഞെടുപ്പ് ഫലത്തിന്റെ വാര്‍ത്തകള്‍ ഉള്‍പ്പെട്ട മെയ് 20 ലെ മലയാള പത്രങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ ഉണ്ടായത്. കോളേജിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫ. എം സി വസിഷ്ഠ് ആണ് പത്രങ്ങള്‍ ശേഖരിച്ചത്. പ്രദര്‍ശനം പ്രസ് ക്ളബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനംചെയ്തു.

Share news