മരുന്നുകളുടെ വിലവർധന പിൻവലിക്കണം; വെൽഫെയർപാർട്ടി

കൊയിലാണ്ടി> രക്തസമ്മർദം, പ്രമേഹം തുടങ്ങിയ നൂറോളം അവശ്യമരുന്നുകൾക്ക് വിലവർദ്ധിപ്പിക്കാൻ മരുന്ന് കമ്പനികൾക്ക് ദേശീയ ഔഷധ വിലനിയന്ത്രണ അതോറിറ്റി നൽകിയ അനുമതി പിൻവലിയ്ക്കണമെന്ന് വെൽഫെയർപാർട്ടി കൊയിലാണ്ടി നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് യോഗം ആവശ്യപെട്ടു. ഇന്ത്യയിൽ വൻകിട ലാഭം കൊയ്യാനുളള ബഹുരാഷ്ട്ര കമ്പനികളെയാണ് കേന്ദ്രസർക്കാർ സഹായിക്കുന്നത്. ഉത്തരവ് ഉടൻ പിൻവലിയ്ക്കണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. മണ്ഡലം പ്രസിഡണ്ട് സി. ഹബീബ് മസ്ഊദ് അധ്യക്ഷത വഹിച്ചു. കെ. ഹസ്സൻകുട്ടി മാസ്റ്റർ ടി.എ ജുനൈദ്, പി.കെ അബ്ദുല്ല, കലന്തൻ കുട്ടി, അഷ്‌ക്കർ, ആർ. ഉമ്മർകുട്ടി തുടങ്ങിയവർ സംസാരിച്ചു.
