KOYILANDY DIARY.COM

The Perfect News Portal

മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് നേരെ വലിയതുറയില്‍ പ്രതിഷേധം

തിരുവനന്തപുരം: ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ സന്ദര്‍ശത്തിനിടെ വലിയതുറയില്‍ പ്രതിഷേധം. കടല്‍ഭിത്തി നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വേലിയേറ്റത്തിലുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിക്കാന്‍ 12 മണിയോടെയാണ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി വലിയതുറയിലെത്തിയത്.

ഇതിനിടെയാണ് പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയത്. കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശാശ്വതമായ മാര്‍ഗമൊരുക്കണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചര്‍ച്ച ചെയ്ത് അത് പരിഹരിക്കാമെന്ന് മന്ത്രി അറിയിച്ചെങ്കിലും ഇന്നുതന്നെ പരിഹാരമുണ്ടാകണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഈ സമയത്താണ് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.

മന്ത്രിയെ തീരത്ത് വെച്ച്‌ പ്രദേശവാസികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പോലീസ് വളരെ പണിപ്പെട്ടാണ് തീരത്തുനിന്ന് മന്ത്രിയെ വാഹനത്തിലെത്തിച്ചത്. മന്ത്രിയുടെ വാഹനം തടയാനും ശ്രമമുണ്ടായി.

Advertisements

മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം വലിയ തോതിലുള്ള കടല്‍ക്ഷോഭമാണ് വലിയതുറയിലെ തീരദേശവാസികള്‍ നേരിടുന്നത്. 15 വീടുകളാണ് ഇതിനകം പൂര്‍ണമായും തകര്‍ന്നത്. നൂറോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതേതുടര്‍ന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകളിലായി പ്രദശവാസികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *