KOYILANDY DIARY

The Perfect News Portal

മദ്യശാല തുറക്കാനുള്ള ശ്രമം തുടർന്നാൽ വീണ്ടും രാപ്പകൽ സമരം ആരംഭിക്കും സമരസമിതി

കൊയിലാണ്ടി:  മുത്താമ്പി റോഡിൽ തയ്യിൽ ബിൽഡിംങ്ങിൽ കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള വിദേശ മദ്യശാല വീണ്ടും തുറക്കാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 20-09-2017ന് ബഹു. കൊയിലാണ്ടി മുൻസീഫ് കോടതി നിർദ്ദിഷ്ട കെട്ടിടത്തിൽ മദ്യശാല പ്രവർത്തിക്കാനുള്ള അനുമതിക്ക് 78/2017 (os) ഉത്തരവ് പ്രകാരം വീണ്ടും സ്റ്റേ നൽകിയിരിക്കുകയാണ്. തീരുമാനം മറ്റിയില്ലെങ്കിൽ രാപ്പകൽ സമരം ഉൾപ്പെടെ ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും കോർഡിനേഷൻ കമ്മിറ്റി മീഡിയാ ക്ലബ്ബിൽ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

ജനവാസകേന്ദ്രമായ ഇവിടെ അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പഠനം നടത്തുന്ന കൊയിലാണ്ടി ഗവ: ഗേൾസ് ഹയർസെക്കണ്ടറി, ബോയസ് ഹയർസെക്കണ്ടറി സ്‌കൂൾ കൂടാതെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ, സർക്കാർ സ്ഥാപനമായ കൃഷിഭവൻ, ഫിഷറീസ് ഓഫീസ്, കൊയിലണ്ടി എം. എൽ. എ. ഓഫീസ്, ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌കോംപ്ലക്‌സ്, എൻ. എസ്. എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, എസ്. സി. കോളനി, അംഗൻവാടി എന്നിവയും നിർദ്ദിഷ്ട മദ്യശാലയുടെ സമീപത്താണ് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ 6 മാസമായി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനകൺവൻഷനും, നഗരസഭാ ഓഫീസിലേക്ക് മാർച്ചും, രാപ്പകൽ സമരം എന്നിവ നടന്നു. കൂടാതെ എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി. പി. രാമകൃഷ്ണൻ, കോഴിക്കോട് എക്‌സൈസ് കമ്മീഷണർ, കൺസ്യൂമർഫെഡ് റീജൽ ഓഫീസ്, കൊയിലാണ്ടി നഗരസഭാ കാര്യാലയം എന്നിവിടങ്ങളിൽ നിവേദനം സമർപ്പിക്കുകയുണ്ടായി. ഇതിനിടയിൽ സമരസമിതിക്ക് അനുകൂലമായ കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് ലഭിക്കുകയായിരുന്നു.

Advertisements

സുപ്രീംകോടതി ഉത്തരവിനെതുടർന്ന് കൊയിലാണ്ടി ദേശീയപാതയിലുള്ള കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും കൊണ്ടുവരാനുള്ള അധികൃതരുടെ ശ്രമം സമരസതിതിയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. തുടർന്ന് പോലീസ് ഉൾ്‌പ്പെടെ വൻ സന്നാഹങ്ങളുമായി രാത്രിയിൽ അധികൃതർ മദ്യവുമായി വന്നപ്പോൾ സമരസമിതി ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയതിന്റെ ഭാഗമായി വാഹനം തിരിച്ചയക്കുകയായിരുന്നു.
ദിവസങ്ങൾക്കുള്ളിൽ് എക്‌സൈസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് സമരസമിതിക്ക് വന്ന കത്തിൽ ജനകീയ പ്രക്ഷോഭം കാരണം കൊയിലാണ്ടി മുത്താമ്പി റോഡിൽ മദ്യശാല തുറക്കാനുക്കാനുദ്ദേശിക്കുന്നില്ലെന്നും സ്ഥാപനം ഊളേരിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്‌റ്റേ നീക്കികിട്ടാൻ അധികാരികൾ വീണ്ടും കോടതിയിൽ ശ്രമം നടക്കുകയും ചെയ്തതോടെ ശക്തമായ വാദ പ്രതിവാദങ്ങൽക്ക്‌ശേഷം 20-9-2017ന് കൊയിലാണ്ടി കോടതി സമരസമിതി ഉയർത്തിയ കാര്യങ്ങൾ ന്യായമാണെന്ന് കോടതി നിശ്ചയിച്ച കമ്മീഷൻ മുഖാന്തരം കണ്ടെത്തുകയും നിലവിലുള്ള സ്‌റ്റേ തുടരുന്നതിനും വീണ്ടും ഉത്തരവിട്ടിരിക്കുകയാണ്.

വീണ്ടും കോടതി ഉത്തരവ് മറികടന്നുകൊണ്ട് മദ്യശാല സ്ഥാപിക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് ശ്രമം ആരംഭിച്ച സാഹചര്യത്തിൽ രാപ്പകൽ സമരം ഉൾപ്പെടെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽക്കാൻ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.       കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചെയർമാൻ എൽ. എസ്. ഋഷിദാസ്, കൺവീനർ മുത്തുകൃഷ്ണൻ, ട്രഷറർ കെ. വി. അശോകൻ, എം. എം. ശ്രീധരൻ, സി. കെ. ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.

കടപപാട്: വിഷ്വൽമീഡിയ മലബാർചാനൽ

Leave a Reply

Your email address will not be published. Required fields are marked *