KOYILANDY DIARY.COM

The Perfect News Portal

മണിയുടെ ശരീരത്തില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം

കൊച്ചി> കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണകാരണമായേക്കാവുന്ന അളവില്‍  മെഥനോള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലുള്ള  കേന്ദ്ര ലാബിലെ പരിശോധനയിലാണ് ഇത് വ്യക്തമായത്. 45 മില്ലി ഗ്രാം മെഥനോളാണ് കണ്ടെത്തിയത്.

ആന്തരീകാവയവങ്ങള്‍ ആദ്യം പരിശോധിച്ച കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിനേക്കാള്‍ ഇരട്ടിയോളമാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. മണി കഴിച്ച ബിയറില്‍നിന്നാകും മെഥനോള്‍ ശരീരത്തില്‍ എത്തിയിരിക്കുക എന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ബിയറിലൂടെ എത്തുന്നതിനേക്കാള്‍ അധികം മെഥനോളാണ് ശരീരത്തിലുള്ളതെന്നാണ് കേന്ദ്ര ഫോറന്‍സിക് ലാബില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

Share news