KOYILANDY DIARY.COM

The Perfect News Portal

ഭാരതത്തിന്റെ പൈതൃക സ്വത്തായ താജ്മഹലിനെതിരായ നീക്കം അപകടകരം: യു. കെ കുമാരൻ

കൊയിലാണ്ടി: ഭാരതത്തിന്റെ പൈതൃക സ്വത്തായ താജ്മഹലിനെതിരായ നീക്കങ്ങൾ അവിടം കൊണ്ട് അവസാനിക്കുമെന്ന് കരുതിയാൽ അത് അബദ്ധമായിരുക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ യു. കെ കുമാരൻ പറഞ്ഞു. ഭരണകൂടം ചരിത്ര സ്മാരകങ്ങളെ അസഹിഷ്ണുതയോടെ വീക്ഷിക്കുകയും കാലത്തിൽ നിന്ന് അടർത്തിമാറ്റി മതപരമായി സമീപിച്ച് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുത്, ഫാസിസം സ്മ്പൂർണ്ണ ആധിപത്യം സ്ഥാപിക്കുന്നതിന്റെ പ്രകടമായ ലക്ഷണമായി കണക്കാക്കണം. കൊയിലാണ്ടിയിൽ ശ്രദ്ധ സാമൂഹ്യപാഠശാല’യുടെ, പ്രതിരോധത്തിന്റെ ഉത്സവത്തിന്റെ ഭാഗമായുളള പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം. വിജയരാഘവൻ ചേലിയ അദ്ധ്യക്ഷതവഹിച്ചു.

മതാധിപത്യം സ്ഥാപിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും ഇത്തരം പ്രവണതകൾ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രണയങ്ങൾക്ക് മതപരമായ രക്ഷാധികാരിത്വം അനിവാര്യമായ കാലമാണിത്. അമർത്യസെിന്റെ ഭാഷയും പ്രയോഗങ്ങളും പോലും സെൻസറിങ്ങിന് വിധേയമാകുന്നു. ഇത്രയൊക്കെ നടതിന് ശേഷവും ഇന്ത്യയിൽ സംഭവിക്കുത് ഫാസിസം തെന്നയാണോ? അതിനെ പ്രതിരോധിക്കുതിൽ ആരെയൊക്കെയാണ് അയിത്തം കൽപ്പിച്ച് മാറ്റി നിർത്തേണ്ടത് കലഹിക്കുവർക്ക് ചരിത്രത്തിലെ ഇടം എവിടെയായിരിക്കുമെന്ന് ഒരാവർത്തി ആലോചിക്കുന്നത് നല്ലതാെണും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 31 വരെ ബസ്റ്റാന്റ് പരിസരത്തെ പവലിയനിൽ മേള തുടരും. നറുക്കെടുപ്പിലൂടെ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് സമ്മാനമായി നൽകുന്നത്. ഒക്ടോബർ 31 സമാപനത്തിന് ‘ഫാസിസ്റ്റ് പ്രതിരോധവും ഭാരതീയ തത്വചിന്തയും’ എന്ന വിഷയത്തിൽ സ്‌ക്കൂൾ ഓഫ് ഭഗവത് ഗീതയിലെ സ്വാമി സന്ദീഭാനന്ദഗിരി മുഖ്യപ്രഭാഷണം നടത്തും. ഗസൽ സന്ധ്യയും മറ്റ് കലാപരിപാടികളുമുണ്ടാകും. കെ. രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *