ഭക്ഷണ കിറ്റും, അവശ്യ മരുന്നും എത്തിച്ച് ഒരു കുടുംബത്തെ ചേർത്ത് പിടിച്ച് പിങ്ക് പോലീസ്
കൊയിലാണ്ടി: ഭക്ഷണ കിറ്റും അത്യാവശ്യ മരുന്നും എത്തിച്ച് ഒരു കുടുംബത്തെ ചേർത്ത് പിടിച്ച് പിങ്ക് പോലീസ് മാതൃകയായി. അരിക്കുളത്തെ നടുവിലെടുത്ത് കോളനിയിലെ അരവിന്ദാക്ഷൻ്റ കുടുംബത്തിനാണ് അത്യാവശ്യ മരുന്നുകളും, ഭക്ഷണ കിറ്റും പിങ്ക് പോലീസ് എത്തിച്ചത്. ഇന്ന് രാവിലെയാണ് ഇവർ ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിൻ്റെ സഹായം തേടിയത്. സ്റ്റേഷനിലെ പിങ്ക് പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധാരത്നം, കെ.എം രേഖയും ഈ ദൗത്യം ഏറ്റെടുത്ത് മരുന്നുകളും ഭക്ഷ്യ കിറ്റും എത്തിച്ച് നൽകുകയായിരുന്നു.

