KOYILANDY DIARY.COM

The Perfect News Portal

ഭക്ഷണത്തിന് ശേഷം ഉടനെ കുളിക്കുന്നവരാണോ നിങ്ങള്‍? ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം…

കൊച്ചി: ഭക്ഷണത്തിന് ശേഷം ഉടനെ കുളിക്കുന്നവരാണോ നിങ്ങള്‍? അങ്ങനെയെങ്കില്‍ ശരീര താപനില കുറയ്ക്കുകയും ഇത് രക്തപ്രവാഹം കുറയ്ക്കാനും കാരണമാകാം. മലയാളികളുടെ ശീലമാണ് ദിവസവും രാവിലെ പ്രാതലിന് മുമ്ബേയുള്ള കുളി. പ്രാതലിന് മുന്നേയുള്ള കുളി ശരിയായ ശീലമാണ്. ആമാശയത്തിലെത്തിയ ഭക്ഷണം ദഹിപ്പിക്കാനായി പേശികളില്‍ നിന്നും രക്തയോട്ടം വയറിലേക്ക് ശരീരം തിരിച്ചു വിടാറുണ്ട്.

കുളികൊണ്ട് ഉദേശിക്കുന്നത് ശരീരത്തിലടിഞ്ഞു കൂടുന്ന വിയര്‍പ്പും അമിത എണ്ണയും മൃതകോശങ്ങളും അഴുക്കും ബാക്ടീരിയയും നീക്കുകയെന്നതാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വൈകുന്നേരത്തെ കുളി നിര്‍ബന്ധമാണ്. ദിവസവും രാവിലെയും വൈകിട്ടും കുളിക്കുന്നത് ചര്‍മത്തിലെ സ്വാഭാവികമായുള്ള എണ്ണമയം നഷ്ടമാകുമെന്നും അണുബാധ സാധ്യത വര്‍ധിക്കുമെന്നും ചില പഠനങ്ങളുണ്ട്. എന്നാല്‍ മലയാളികള്‍ ദിവസവും കുളിക്കുന്നത് നല്ലതാണ്. കാരണം ആര്‍ദ്രതയും ചൂടും കൂടിയ കാലാവസ്ഥയുള്ള കേരളത്തില്‍ വിയര്‍ക്കാനുള്ള സാധ്യതയും കൂടിയതിനാല്‍ ദിവസവും കുളിക്കുന്നതാണ് ചര്‍മാരോഗ്യത്തിനു നല്ലത് എന്നാണ് വിദഗ്ധാഭിപ്രായമുള്ളത്.

സന്ധ്യ കഴിഞ്ഞു തല കുളിക്കുന്നത് സൈനസൈറ്റിസ്, ജലദോഷം എന്നിവയ്ക്കു സാധ്യതയെറെയാണ്. അതിനാല്‍ സന്ധ്യ കഴിഞ്ഞ് തല കുളിക്കാതിരിക്കുന്നതാണ് നല്ലത്. പതിവായി തല കുളിക്കുന്നത് മുടിയിലെ പ്രകൃതിദത്തമായ എണ്ണമയം കഴുകിക്കളയുമെന്നും മുടി വരണ്ടതാക്കുമെന്നും ചര്‍മരോഗ വിദഗ്ധര്‍ പറയുന്നു.

Advertisements

പഴമക്കാര്‍ പറയുന്നത് കാലില്‍ വെള്ളമൊഴിച്ചു വേണം കുളി തുടങ്ങാനെന്നാണ്. അതെന്തെന്നാല്‍ തല പെട്ടെന്നു തണുക്കുന്നത് ചിലപ്പോള്‍ അസുഖങ്ങളുണ്ടാക്കാം. തലയാണ് ആദ്യം കഴുകുന്നതെങ്കില്‍ വെള്ളം താഴുന്നതിനു മുമ്ബേ തോര്‍ത്തി നനവു മാറ്റണമെന്ന് ആയുര്‍വേദം പറയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *