ബ്ലൂമിംഗ് ആർട്സിൻ്റെ ഓൺലൈൻ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ബ്ലൂമിoഗ് ആർട്സ് പഠന സൗകര്യമൊരുക്കി.
രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെയുള്ള ഓൺലൈൻ ക്ലാസുകളിൽ ഏത് ക്ലാസിലെ കുട്ടികൾക്കും തൽസമയം പങ്കെടുക്കാൻ കഴിയും വിധമുള്ള സംവിധാനമാണ് ബ്ലൂമിംഗ് ആർട്സ് ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന സമയത്ത് പുതിയതായി ഏർപ്പെടുത്തിയ ടെലിവിഷൻ സ്വിച്ച്ഓൺ ചെയ്ത് കൊണ്ട് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. റീന ഓൺലൈൻ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.അബ്ദുറഹ്മാൻ, കെ. പി രാമചന്ദ്രൻ, പറമ്പാട്ട് സുധാകരൻ, എം.എം. കരുണാകരൻ, എം.കെ. കുഞ്ഞമ്മത്, ഷബീർ ജന്നത്ത്, വി.കെ. ബാബുരാജ്
എന്നിവർ സംസാരിച്ചു. കെ. ശ്രീധരൻ സ്വാഗതവും സി. നാരായണൻ നന്ദിയും പറഞ്ഞു.
