KOYILANDY DIARY

The Perfect News Portal

വിയ്യൂർ കക്കുളം പാടശേഖരത്തിൽ ബ്ലാക്ക് ജാസ്മിൻ നെല്ല് വിളവെടുത്തു

കൊയിലാണ്ടി: വിയ്യൂർ കക്കുളം പാടശേഖരത്തിൽ ക്യഷി ശ്രീ കാർഷിക സംഘം നേതൃത്വത്തിൽ ഒരേക്കറിൽ വിളവിറക്കിയ ബ്ലാക്ക് ജാസ്മിൻ നെല്ല് നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ കൗൺസിലർ ഷീബ അരീക്കൽ, കൃഷി ഓഫീസർ ശുഭശ്രി, എന്നിവർ ചേർന്ന് വിളവെടുപ്പ് ഉത്സവം നടത്തി. ചന്ദ്രൻ അരീക്കൽ, പി.കെ ഷൈജു, കൃഷി ശ്രീ പ്രവർത്തകരായ രാജഗോപാൽ, ഷിജു വി.പി, പ്രമോദ് രാരോത്ത് ഹരീഷ് പ്രഭാത് തുടങ്ങിയവർ നേതൃത്വം നൽകി.


പുരാതന ചൈനയിൽ രാജകുടുംബങ്ങൾ മാത്രം കഴിച്ചിരുന്ന അരി, അതീവ പോഷക ഗുണം ഉള്ളതും അതിവിശിഷ്ടമായതും ആയ ഒരിനം അരിയാണ്, അതാണ് ബ്ലാക്ക് ജാസ്മിൻ ഈ ഇനം നെല്ലുകൾ രാജകുടുംബങ്ങൾക്ക് ഒഴികെ മറ്റാർക്കും കൃഷി ചെയ്യാൻ  അനുവാദം ഉണ്ടായിരുന്നില്ല. അതിഭീകരമായ ശിക്ഷയും നിയമ ലംഘകർക്ക് അക്കാലത്ത് ലഭിച്ചിരുന്നു. 
പുരാതന കാലം മുതൽക്കേ ദക്ഷിണേന്ത്യയിൽ നിന്നും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും , അറേബ്യൻ രാജ്യങ്ങളിലുമായി വിപുലമായ  വ്യാപാര ശൃംഖലകൾ നിലനിന്നിരുന്നു. അതു വഴി പൊതുജനങ്ങൾക്ക് അപ്രാപ്യമായ  ഈ നെൽ വിത്തുകൾ രാജകുടുംബങ്ങളുമായി ചങ്ങാത്തത്തിലായിരുന്ന വ്യാപാരികൾ  സ്വന്തമാക്കിയിരിക്കാ . അങ്ങനെയാകാം ഈ അരി പുറം ലോകത്ത് എത്തിപ്പെട്ടത്.

സുഗന്ധവ്യഞ്ജനങ്ങളും വിലയേറിയ കല്ലുകളും, വസ്ത്രങ്ങളും മറ്റും വിൽക്കുന്നതിനുള്ള അവരുടെ രാജ്യാന്തര യാത്രയിൽ, മൂല്യത്തിന്റെയും അറിവിന്റെയും വലിയ സാംസ്കാരിക കൈമാറ്റങ്ങൾക്ക് ഒപ്പം ഇത്തരം രാജകീയ നെല്ലിനങ്ങളുടെ കൈമാറ്റവും  നടന്നിട്ടുണ്ടാകാം.
പല ഇനത്തിലുള്ള കറുത്ത നെല്ലിനങ്ങൾ ഇന്ന് നമ്മുക്ക്  ലഭ്യമാണ്. എന്നാൽ കേരളത്തിൽ വളരെ അപൂർവ്വമായി മാത്രമേ ബ്ലാക്ക് ജാസ്മിൻ എന്ന കറുത്ത നെല്ല് കൃഷി ചെയ്യുന്നുള്ളു.
വടക്കു കിഴക്കൻ ഇന്ത്യയിലും ദക്ഷിണേന്ത്യയിൽ തമിഴ്നാട്ടിലും ഈ നെല്ല് വിളവെടുക്കുന്നുണ്ട്. 
ഇന്ത്യയിൽ വടക്കു കിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങൾ കറുത്ത അരി കൊണ്ട്  ഉണ്ടാക്കുന്ന മധുര പലഹാരങ്ങൾ അവരുടെ ഭക്ഷണ ക്രമത്തിൽ പണ്ടു മുതലേ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റു  അരിയിനങ്ങളെ അപേക്ഷിച്ച് വള്ളരെയധികം പോക്ഷകമൂല്യമുണ്ട് ഈ ഇനങ്ങൾക്ക്.

Advertisements

കാൻസർ പ്രതിരോധ ആന്തോസയാനിൻ ധാരാളമായി കറുത്ത അരികളിൽ അടങ്ങിയിട്ടുണ്ട്. Anthocyanin ആണ് ഈ ഇനം അരിയുടെ നിറത്തിന്റെ രഹസ്യം. ഒരു സ്പൂൺ ബ്ലാക്ക് റൈസിൽ ഒരു സ്പൂൺ ബ്ലൂബെറിയെക്കാൾ കൂടുതൽ ആന്തോസയാനിൻ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, ഫൈബർ എന്നീ ഗുണങ്ങളുടെ കാര്യത്തിൽ കറുത്ത അരി മറ്റെല്ലാ അരികളെക്കാളും മികച്ചതാണ്. ഹൃദയ രോഗങ്ങള്‍ തടയുക, തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്തുക, രക്തശുദ്ധികരണം എന്നിങ്ങനെ നിരവധി ഗുണങ്ങൾ കറുത്ത അരികളുടെ ഉപയോഗം മൂലം ലഭിക്കും എന്ന് ശാസ്ത്രിയപഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് . ഇവയുടെ തുടർച്ചയായുള്ള ഉപയോഗം ദീർഘ ലൈംഗികതക്ക് ഗുണകരം എന്ന വിശ്വാസവും നിലനിൽക്കുന്നു.

കറുത്ത അരിയിലെ ആന്റിഓക്സിഡന്റുകളായ ല്യൂട്ടിൻ (Lutein ), സിയാക്സാന്റിൻ (Zeaxanthin ) എന്നിവ കണ്ണിന്റെ റെറ്റിനയെ (retina) സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. കറുത്ത അരി സ്വാഭാവികമായും ഗ്ലൂറ്റൻ രഹിതമാണ്, ഇത് സീലിയാക് രോഗം  (gluten sensitivity ) ഉള്ളവർക്ക് നല്ലൊരു പ്രതിരോധമാണ്. പ്രോട്ടീനുകളും നാരുകളും കൊണ്ട് സംപുഷ്ടമായതിനാൽ  ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും കറുത്ത അരികൾ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തേണ്ടത് ആണ്. ടൈപ്പ് 2 (type -2) പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും  കറുത്ത അരിയുടെ  ഉപയോഗം സഹായിക്കുന്നു. കൂടാതെ 18 അമിനോ ആസിഡുകൾ, പ്രതിരോധശേഷി  നിർണ്ണയിക്കുന്ന സിങ്ക്, ഓക്സിജൻ വഹിക്കുന്ന ഇരുമ്പ്, ചെമ്പ്, കരോട്ടിൻ തുടങ്ങിയവയും കറുത്ത അരികളിൽ അടങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *