ബ്രൗണ്‍ ഷുഗറുമായി പിടിയില്‍

ഫറോക്ക്: ഗവ:ആര്‍ട്സ് കോളേജിന് സമീപം ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്തിയ മാടായി വീട്ടില്‍ ജയചന്ദ്രന്‍(48) എക്സൈസ് സംഘത്തിന്റെ പിടിയിലായി. 1.530 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഫറോക്ക് എക്സൈസ് റേയ്ഞ്ച് ഇന്‍സ്പക്ടര്‍ ആര്‍.പി.പീതാംബരനും സംഘവും ഇന്നലെ വൈകീട്ട് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
അസി: എക്സൈസ് ഇന്‍സ്പക്ടര്‍ ടി.കെ നിഷില്‍ കുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അസ്ലം വി.എം , വിപിന്‍.പി, രാഗേഷ് ടി.കെ, ഗോവിന്ദന്‍.ടി, ഡ്രൈവര്‍ അനില്‍കുമാര്‍ എം.എന്‍ എന്നിവരായിരുന്നു എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

