ബൈപ്പാസ് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പന്തലായിനി യു.പി.സ്കൂളിൽ വെച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. രാമദാസ് തൈക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ സൂചകമായി കർമ്മസമിതി പ്രവർത്തകർ കൊയിലാണ്ടി നഗരത്തിൽ പ്രകടനം നടത്തി.
ദിവാകരൻ കച്ചേരി, വേണുഗോപാലൻ പാവൻ വീട്ടിൽ, ജയരാജ് മൂടാടി, രവി കുന്നിയോറമല തുടങ്ങിയവർ സംസാരിച്ചു. വേണുഗോപാലൻ (ചെയർമാൻ), ജയൻ തടത്തിൽ, ഹിബ്ബുസുറഹ്മാൻ (വൈസ് ചെയർമാൻ), രവി കുന്യോറമല (കൺവീനർ) എന്നിവരെ സമരസമിതി ഭാരവാഹികളായി തെരെഞ്ഞെടുത്തു.

