ടൂ വീലർ ഷോപ്പിൽ മോഷണം: പ്രതി മണിക്കൂറുകൾക്കകം പിടിയിൽ.

പേരാമ്പ്ര: മുളിയങ്ങൽ ടൗണിലെ ‘ ആക്ടീവ് ‘ വർക്ക് ഷോപ്പിൽ നിന്നും ഇന്നലെ രാത്രി സ്കൂട്ടർ മോഷ്ടിച്ച സംഘത്തിൽ ഒരാളെ ഇന്ന് പേരാമ്പ്ര പോലീസ് പിടികൂടി. പാണ്ടിക്കോട് കോടേരിച്ചാൽ കണിക്കുളങ്ങര അഫ്നാജ് (22) ആണ് പിടിയിലായത്. സംഘത്തിലെ മറ്റുള്ളവർക്കും വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായി എസ്.ഐ റഊഫ് അറിയിച്ചു. ജൂനിയർ എസ്.ഐ. മനീഷ്, CPO രതീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
