ബൈക്ക് റൈഡിന് പോയ കോഴിക്കോട് സ്വദേശിയെ കാണാതായിട്ട് രണ്ടാഴ്ച

കോഴിക്കോട്: പാലാഴി സ്വാദേശിയായ യുവാവിനെ കാണാതായിയിട്ട് 2 ആഴ്ച്ച പിന്നിടുന്നു. കര്‍ണ്ണാടകയിലേക്ക് ബൈക്ക് റൈഡിനു പോയ സന്ദീപ് ആണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങിഎത്താത്തത്. കഴിഞ്ഞ മാസം 25 നാണു സന്ദീപ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. രാത്രിയോടെ വീട്ടില്‍ എത്തുമെന്നായിരുന്നു അവസാന സന്ദേശം.
പിന്നീട് സന്ദീപിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ബൈക്ക് റൈഡില്‍ പ്രിയങ്കരായ ഇയാള്‍ യാത്ര ചെയുന്നത് പതിവാണ്. ശൃംഗേരി റൂട്ടിലെ കോപ്പയില്‍ വെച്ചു ബാഗും ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവിടെ വെച്ചു തന്നെ ഫോണ്‍ ഓഫ് ആയതായാണ് പോലീസ് പറയുന്നത്. കര്‍ണ്ണാടക പോലീസിന്‍റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ബൈക്ക് പാര്‍ക്ക് ചെയ്തതിനു സമീപത്തെ തുഗാ നദി യില്‍ തിരച്ചല്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സന്ദീപുമായി അവസാനം ബന്ധപെട്ട 4 ഫോണ്‍ കാള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 34 കാരനായ സന്ദീപ് കോഴിക്കോട് ഒരു അഡെര്‍ട്ടിസ്ങ് കമ്ബനി യില്‍ ജോലി ചെയ്‌തു വരുകയാണ് മടങ്ങി എത്തുമെന്ന പ്രതീക്ഷയില്‍ ആണ് വീട്ടുകാരും നാട്ടുകാരും

