ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ: ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വൈക്കം ടി വി പുരം വില്ലുവേലില്‍ സുരേഷിന്റെ മകന്‍ അനന്തു (19), ഇടുക്കി കൊഴിഞ്ഞാലുനിരപ്പേല്‍ മുറിയില്‍ പനയ്ക്കല്‍ വീട്ടില്‍ രാജുവിന്റെ മകന്‍ രാജേഷ് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ നിന്നുള്ള കൈനകരി റോഡില്‍ അയ്യങ്കാളി ജങ്ഷനിലായിരുന്നു അപകടം. ഇരുവരും കൈനകരി പലോമ റിസോര്‍ട്ട് ജീവനക്കാരാണ്.

