ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

കിളിമാനൂര്‍: മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ലക്ഷം വീട് കോളനിയില്‍ ലിബുവിന്റെ ഭാര്യ അശ്വതി (25) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടില്‍ നിന്നും കിളിമാനൂരിലേക്ക് വരുമ്ബോള്‍ പാപ്പാലക്ക് സമീപം അലവക്കോട് വെച്ചായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ അശ്വതിയെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കിളിമാനൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം സംസ്ക്കരിച്ചു. മകള്‍: പൊന്നു.

