KOYILANDY DIARY

The Perfect News Portal

ബേപ്പൂരിന്റെ പ്രതാപ കാലം ഓര്‍മ്മപ്പെടുത്തി ഉല്ലാസ ഉരു, ഇന്ന് നീറ്റിലേക്ക്

കോഴിക്കോട്: ബേപ്പൂരിന്റെ പ്രതാപ കാലം ഓര്‍മ്മപ്പെടുത്തി ഉല്ലാസ ഉരു, ഇന്ന് നീറ്റിലേക്ക്. ഖത്തറിലേക്കുളള യാത്രയ്ക്ക് മുന്നോടിയായാണ് ആഡംബര ഉരു വെളളത്തിലിറക്കുന്നത്. ബേപ്പൂരിലെ ഖലാസിമാരുടെ സംഘം ഫറോക്ക് കരുവന്‍ത്തുരുത്തിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഉരു നീറ്റിലിറക്കും.

ബേപ്പൂരിലെ ഉരു നിര്‍മ്മാതാക്കളുടെ കരവിരുതില്‍ തീര്‍ത്ത ആഡംബര ഉരു ഖത്തറിലേക്കുളള യാത്രയ്ക്ക് സജ്ജമായി. കരുവന്‍തുരുത്തിലെ ഉരുപണിശാലയില്‍ രണ്ടര വര്‍ഷമെടുത്താണ് ഉല്ലാസ ഉരുവിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.

പുഴക്കര രമേശന്റെ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന തൊഴിലാളികളുടെ അധ്വാന ഫലം. സൗന്ദര്യവത്ക്കരണമടക്കം എല്ലാ ജോലികളും ബേപ്പൂരില്‍ തന്നെ പൂര്‍ത്തിയായ ആദ്യ ഉരുവെന്ന പ്രത്യേകതയും ഇതിനുണ്ട്.

Advertisements

പരമ്ബരാഗതമായി ഉല്ലാസ ഉരുക്കള്‍ അറേബ്യന്‍ നാടുകളിലേക്ക് കയറ്റി അയച്ചിരുന്ന പാണ്ടികശാലക്കണ്ടി തറവാട്ടിലെ ഇളമുറക്കാരന്‍ അബ്ദുള്‍ ഗഫൂറിന്റെ സ്ഥാപനമാണ് ഖത്തറിലെ വ്യവസായിക്ക് വേണ്ടി ഉരു നിര്‍മ്മിച്ചത്.

കോടികള്‍ മുടക്കി പണിത രണ്ട് നിലകളുളള ഭീമന്‍ ഉരുവിന് 30 അടി വീതിയും 22 അടി ഉയരവുമുണ്ട്. മുകള്‍ ഭാഗത്ത് 140 അടിയും കീഴ്ഭാഗത്ത് 90 അടിയുമാണ് നീളം. തുറമുഖ കസ്റ്റംസ് അധികൃതരുടെ അനുമതി ലഭിച്ച ശേഷമേ ഉരു ഖത്തറിലേക്ക് യാത്രതിരിക്കൂ. നിര്‍മ്മാണം പൂര്‍ത്തിയായ ഉരു കാണാനായി നിരവധി പേരാണ് കരുവന്‍തുരുത്തിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *