ബി ശ്രീനന്ദയെ റോട്ടറി ക്ലബ് ഓഫ് കൊയിലാണ്ടി ഉപഹാരം നൽകി ആദരിച്ചു
കൊയിലാണ്ടി ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് സയൻസ് വിഭാഗത്തിൽ 1200ൽ 1200 മാർക്കും നേടിയ ബി ശ്രീനന്ദയെ റോട്ടറി ക്ലബ് ഓഫ് കൊയിലാണ്ടി ഉപഹാരം നൽകി ആദരിച്ചു. വിയ്യൂർ അവന്തികയിൽ കാലിക്കറ്റ് യുണിവേഴ്സിറ്റി റിട്ട. സെക്ഷൻ ഓഫീസർ സി.കെ. ബാബുരാജിൻ്റെയും കൊല്ലം ജിഎംഎൽപി സ്കൂൾ അധ്യാപിക കെ. ആർ. ബിന്ദുവിൻ്റെയും മകളാണ് ഈ മിടുക്കി. ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ജൈജു ആർ ബാബു, കെ.എസ് ഗോപാലകൃഷ്ണൻ, വി ബാലതിലകൻ, ഷെർഷാദ് നടേലക്കണ്ടി എന്നിവർ പങ്കെടുത്തു.
